ജനങ്ങള്‍ പട്ടിണിയില്‍, മൃഗങ്ങളെ കൊന്നു തിന്നാന്‍ നമീബിയ

സമകാലിക മലയാളം ഡെസ്ക്

കനത്ത വരള്‍ച്ചയും പട്ടിണിയും നേരിടുന്ന തെക്കേ ആഫ്രിക്കന്‍ രാജ്യമാണ് നമീബിയ

രൂക്ഷമായ പട്ടിണി പരിഹരിക്കാന്‍ വന്യജീവികളെ കൊന്നു തിന്നാന്‍ തീരുമാനിച്ചിരിക്കുകയാണ് നമീബിയന്‍ സര്‍ക്കാര്‍

ഓഗസ്റ്റ് 29ന് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ആന, ഹിപ്പോപ്പൊട്ടാമസ്, എരുമ സീബ്ര തുടങ്ങി 723 വന്യമൃഗങ്ങളെ കൊല്ലാമെന്നാണ് ഉത്തരവിലുള്ളത്.

മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് നമീബിയ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

ചില പ്രദേശങ്ങളിലെ സ്വാഭാവികമായ ജലസ്രോതസുകള്‍ക്ക് ഹാനികരമായ രീതിയില്‍ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

പ്രൊഫണല്‍ വേട്ടക്കാരും സര്‍ക്കാര്‍ അനുമതിയുള്ള കമ്പനികളും ചേര്‍ന്നാണ് കൊല്ലുന്നത്.

56,800 കിലോഗ്രാമില്‍ കൂടുതല്‍ മാംസമാണ് മൃഗവേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്.

പുതിയ നീക്കം വന്യജീവി സംരക്ഷകരില്‍ നിന്നും പ്രകൃതി സ്‌നേഹികളില്‍ നിന്നും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രോഗാണുക്കള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് എളുപ്പം പകരാനുള്ള സാധ്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ