കണ്ണിന് താഴത്തെ കറുപ്പ്; ഒഴിവാക്കാൻ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

ഉറക്കമില്ലായ്മ മുതല്‍ പോഷകക്കുറവു വരെ കണ്ണിന് താഴത്തെ കറുപ്പിന് കാരണമാകാം. കണ്ണിന് താഴത്തെ കറുപ്പ് നീക്കാന്‍ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍.

ബദാം ഓയിൽ

വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ബദാം എണ്ണ പതിവായി പുരട്ടുന്നത് കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ മാറാൻ സഹായിക്കുന്നതിനൊപ്പം ചർമത്തിന്‍റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

റോസ് വാട്ടർ

കണ്ണിന് താഴത്തെ ഡാർക്ക് സർക്കിൾ മാറാൻ സഹായിക്കുന്ന മറ്റൊണ് റോസ് വാട്ടർ. റോസ് വാട്ടറിലെ കൂളിങ് ഇഫക്ട് കണ്ണിന് കൂടുതൽ വിശ്രമം നൽകാന്‍ സഹായിക്കുന്നു. എല്ലാത്തരം ചർമത്തിനും റോസ് വാട്ടർ ഉപയോ​ഗിക്കാം. ഉറങ്ങുന്നതിന് മുൻപ് 10-15 മിനിറ്റ് ഒരു കോട്ടനിൽ റോസ് വാട്ടർ മുക്കി കണ്ണിൽ വെക്കുന്നത് ഡാർക്ക് സർക്കിളിന് ഫലപ്രദമാണ്.

കുക്കുമ്പർ

കുക്കുമ്പറിൽ കുക്കുർബിറ്റാസിൻ, ഐസോസ്കോപാരിൻ, വിറ്റെക്സിൻ തുടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകൾക്കൊപ്പം വിറ്റാമിൻ സി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ചർമം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

തക്കാളി

തക്കാളി ഒരു പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിനീരും നാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം 10 മിനിറ്റ് നേരം കണ്ണിന് താഴെ പുരട്ടുന്നത് ഈ നിറവ്യത്യാസം നീക്കാൻ സഹായിക്കും.

മഞ്ഞൾ

മ‍ഞ്ഞളിന്‍റെ ആന്‍റെ-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വീക്കം കുറയ്ക്കാനും കണ്ണിന് താഴത്തെ കറുപ്പ് അകറ്റാനും സഹായിക്കും.

വിറ്റാമിൻ ഇ കാപ്സ്യൂൾ

വിറ്റാമിൻ ഇ കാപ്‌സ്യൂള്‍ കണ്ണിന് താഴത്തെ ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കുന്നതിന് ഫലപ്രദമായ ചേരുവയാണ്. വിറ്റാമിന്‍ ഇ കാപ്സ്യൂിനുള്ളിലെ ജെല്ല് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ചർമത്തിൽ മസാജ് ചെയ്യുന്നത് ഗുണകരമാണ്.

ഉറക്കം

കണ്ണിന് താഴത്തെ കറുപ്പിന്‍റെ പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. മതിയായ ഉറക്കം ശരീരത്തെ വിശ്രമിക്കാനും മെച്ചപ്പെടാനും സഹായിക്കും. ഇത് ചർമത്തിന് ആരോ​ഗ്യവും യുവത്വവും നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ