പൊണ്ണത്തടി മാത്രമല്ല, പേരയ്ക്ക കഴിച്ചാൽ പ്രമേഹത്തെയും വരുതിയിലാക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കൽ

പേരയ്ക്കയിൽ കലോറി കുറവും നാരുകൾ ധാരാളവും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

ദഹനം

പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും മലവിസർജ്ജനത്തിനും സഹായിക്കും.

രക്തത്തിലെ പഞ്ചസാര

ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം

പേരയ്ക്കയുടെ പൾപ്പ് രക്തത്തിലെ ലിപിഡിൻ്റെ അളവ് കൂട്ടാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വിറ്റാമിൻ സി

ഒരു ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലും ആറിരട്ടി വൈറ്റമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ആർത്തവ വേദന

ആര്‍ത്തവ വേദന കുറയുന്നതിന് പേരയിലയിട്ടു തിളപ്പിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ ആന്‍റി-മൈക്രോബിയല്‍ ഗുണങ്ങളുള്ള പേരയ്ക്കയുടെ ഇലകള്‍ വയറിളക്കം പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ഉപയോഗിക്കാം.

ചര്‍മ സംരക്ഷണം

പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനും വിറ്റാമിന്‍ സിയും ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ