സമകാലിക മലയാളം ഡെസ്ക്
പാരിസ് പാരാലിംപിക്‌സില്‍ ലോങ് ജംപിലെ നീല ബട്ടര്‍ ഫ്‌ളൈ കണ്ണടയിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ
കാഴ്ച പരിമിതിയുള്ള ഇറ്റാലിയന്‍ താരം അര്‍യോള ദേദായ്ആ യിരുന്നു അത്.
ഇതിനു മുമ്പും അര്‍യോളയുടെ കണ്ണടയില്‍ വ്യത്യസ്തതയുണ്ടാകാറുണ്ട്.
മൂന്ന് വയസുള്ളപ്പോള്‍ റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമാണ് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയത്.
അല്‍ബേനിയയിലാണ് താരം ജനിച്ചത്. കാഴ്ച പരിമിതിയുള്ളതിനാല്‍ അല്‍ബേനിയയിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം തടസമായി. തുടര്‍ന്ന് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഇറ്റലിയിലേയ്ക്ക് കുടിയേറുകയായിരുന്നു.
എയര്‍ ബോട്ടില്‍ അവളുടെ കുടുംബം ഒരു രാത്രിയില്‍ ഇറ്റലിയേക്ക് യാത്ര തിരിച്ച് രക്ഷപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അവര്‍ എപ്പോഴും പറയും. ഇന്നത്തെ അഭയാര്‍ഥികളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ഭാഗ്യം എന്നത് മാത്രമാണ് തുണച്ചതെന്ന് അവര്‍ പറയുന്നു.
റിയോ 2016 പാരാലിംപിക്‌സിലാണ് ആദ്യമായി മത്സരിക്കുന്നത്.
2014ല്‍ വെയില്‍സില്‍ നടന്ന യൂറോ ലോങ്ജംപിലും 100 മീറ്ററിലും രണ്ട് വെള്ളിമെഡലുകളും 400 മീറ്ററില്‍ വെങ്കലവും നേടി. ഇത്തവണ ദേദായിയെ ശ്രദ്ധേയമാക്കിയത് ചിത്രശലഭ കണ്ണട കൂടിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ