കൂടുതല്‍ ആദായ നികുതി അടച്ച ക്രിക്കറ്റ് താരങ്ങള്‍ ആരെല്ലാം? പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

2023-24 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം നികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോഹ് ലിയാണ്.

വിരാട് കോഹ് ലി | ഫയൽ

ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത് കുടുബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുന്ന കോഹ് ലി 66 കോടിയാണ് ആദായനികുതിയായി അടച്ചത്. ഇന്ത്യയിലെ മൊത്തം കായിക താരങ്ങളില്‍ ഏറ്റവുമധികം നികുതി അടച്ചതും കോഹ് ലി തന്നെയാണ്.

അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും | ഫെയ്സ്ബുക്ക്

രണ്ടാം സ്ഥാനത്ത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി ആണ്. 38 കോടിയുടെ നികുതിയാണ് അടച്ചത്.

എംഎസ് ധോനി | ഫയൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് മൂന്നാം സ്ഥാനത്ത്. 28 കോടിയാണ് നികുതിയായി അടച്ചത്.

സച്ചിൻ ടെണ്ടുൽക്കർ | ഫയൽ

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് നാലാം സ്ഥാനത്ത്. 23 കോടിയുടെ നികുതിയാണ് അടച്ചത്.

സൗരവ് ഗാംഗുലി | ഫയൽ

ഹര്‍ദിക് പാണ്ഡ്യയാണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13 കോടിയാണ് നികുതിയായി അടച്ചത്

ഹര്‍ദിക് പാണ്ഡ്യ | ഫയൽ

ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്‍ ആണ് ഓവറോള്‍ പട്ടികയില്‍ മുന്നില്‍. 92 കോടിയാണ് നികുതിയായി അടച്ചത്.

ഷാരൂഖ് ഖാന്‍ | ഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ