സമകാലിക മലയാളം ഡെസ്ക്
വെള്ള അരി
ദഹിക്കാന്‍ വളരെ എളുപ്പമുള്ള ഭക്ഷണമാണ് വെള്ള അരി. ഇവയില്‍ നാരുകളും കൊഴുപ്പും കുറയാതിനാല്‍ തന്നെ ദഹനക്കേട് ഉണ്ടാക്കില്ല.
വാഴപ്പഴം
പെട്ടെന്ന് ദഹിക്കുന്ന പഴമാണ് പഴുത്ത വാഴപ്പഴം. ഇവയില്‍ മിതമായ അളവിലാണ് നാരുകള്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ മലബന്ധം അകറ്റാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും വാഴപ്പഴത്തിന് കഴിയും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.
വൈറ്റ് ബ്രെഡ്
ഗോതമ്പു ബ്രെഡിനെക്കാള്‍ വൈറ്റ് ബ്രെഡ് പെട്ടെന്ന് ദഹിക്കും. ഇതില്‍ നാരുകള്‍ മിതമായ അളവിലാണ് അടങ്ങിയിരിക്കുന്നത്.
തൈര്
പെട്ടെന്ന് ദഹിക്കുന്നതിനൊപ്പം ദഹനനാളത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും തൈര് ഫലപ്രദമാണ്.
തണ്ണിമത്തന്‍
വളരെ പെട്ടെന്ന് ദഹിക്കുന്ന മറ്റൊരു പഴമാണ് തണ്ണിമത്തന്‍. ഇവയില്‍ ഏതാണ്ട് 90 ശതമാനവും വെള്ളമാണ്. ഇവയില്‍ നാരുകള്‍ പരിമിധമായാണ് അടങ്ങിയിരിക്കുന്നത്.
ഓട്സ്
ഹൈ പ്രോട്ടീന്‍ ധാന്യമായ ഓട്സ് ദഹിക്കാന്‍ എളുപ്പമുള്ള ഒന്നാണ്. പഴുത്ത വാഴപ്പഴവും ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക