എല്ലാവരുടേയും രക്തം ചുവപ്പാണോ; അറിയാം വിവിധ നിറങ്ങളില്‍ രക്തമുള്ള ജീവികളെ

സമകാലിക മലയാളം ഡെസ്ക്

എല്ലാ രക്തവും ചുവന്നതല്ല. അത്തരം ചില ജീവികള്‍ ഏതാണെന്ന് നോക്കാം

നീരാളി പോലെ രക്തം നീല നിറത്തില്‍ കാണുന്ന ജീവികളും ഉണ്ട്.

രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് ഹീമോഗ്ലോബിന്‍ മൂലമാണ്. ചുവന്ന രക്താണുക്കളിലെ പ്രോട്ടീന്‍ ആണ് ശരീരം മുഴുവന്‍ ഓക്‌സിജന്‍ നല്‍കുന്നത്.

ഞണ്ടുകള്‍ ഉള്‍പ്പെടെ കടല്‍ ജീവികളില്‍ പലതിനും ചുവന്ന രക്തം അല്ല. ഹീമോഗ്ലോബിന് സമാനമായ ഹീമോസയാനില്‍ അടങ്ങിയതിനാല്‍ നീല നിറത്തിലായിരിക്കും ഇവയുടെ രക്തം

കണവയുടെ രക്തത്തിന് കടും നീലയോ ചുവപ്പ് കലര്‍ന്ന നീല നിറമോ ആണ്. ഇവയുടെ രക്തത്തിലും ഹീമോഗ്ലോബിന്‍ കുറവുണ്ട്.

ചിലന്തിയുടെ രക്തത്തിന് പെയില്‍ ബ്ലൂ നിറമാണ്

ലോബ്‌സ്റ്ററിന്റെ രക്തത്തിന് നിറമില്ല. ഓക്‌സിജനുമായി സമ്പര്‍ക്കം വരുന്ന സമയത്ത് ഇതിന്റെ രക്തത്തിന്റെ നിറം ബ്ലൂ ആയി മാറും.

ബ്രാച്ചിയോപോഡുകളുടെ രക്തത്തിന് ഇളം മഞ്ഞ നിറമാണ്.

ക്രൊക്കഡൈല്‍ ഐസ് ഫിഷിന്റെ രക്തത്തിനും നിറമില്ല.

വിക്കിപീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക