സമകാലിക മലയാളം ഡെസ്ക്
ലോകത്തില്‍ ഏറ്റവും അധികം ഗാനങ്ങള്‍ പാടിയ ഗായികയാണ് ആശ ഭോസ്‌ലെ. ഗായികയുടെ 91 ാം പിറന്നാളാണ് ഇന്ന്.ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയുടെ അനശ്വര ശബ്ദത്തില്‍ മയങ്ങിയ കാലത്താണ് സഹോദരി കൂടിയായ ആശയുടെ ചുവടുവെപ്പ്
ഭജന,ക്ലാസിക്കല്‍, നാടന്‍ പാട്ട്, ഖവാലി ഇതെല്ലാം അനായാസം വഴങ്ങുന്ന ഗായിക
ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയുടെ അനശ്വര ശബ്ദത്തില്‍ മയങ്ങിയ കാലത്താണ് സഹോദരി കൂടിയായ ആശയുടെ ചുവടുവെപ്പ്
വേറിട്ട ആലാപന ശൈലിയായിരുന്നു ആശ ഭോസ്‌ലെയുടേത്.
ഒ പി നയ്യാറിന്റെ ഗാനങ്ങളാണ് ആശയെ പിന്നണി ഗാന രംഗത്ത് ഹിറ്റാക്കിയത്.
ഒ പി നയ്യാറിന്റെ ഗാനങ്ങളാണ് ആശയെ പിന്നണി ഗാന രംഗത്ത് ഹിറ്റാക്കിയത്.
മലയാളത്തില്‍ സുജാത എന്ന ചിത്രത്തിന് വേണ്ടി സ്വയംവര ശുഭദിന മംഗളങ്ങള്‍ എന്ന ഗാനമാണ് പാടിയത്.
സംഗീതം എനിക്ക് ശ്വാസോച്ഛാസം പോലെയാണ്. എന്റെ സംഗീതം നിലയ്ക്കണമെങ്കില്‍ എന്റെ ശ്വാസം കൂടി നിലയ്ക്കണം.
2000ത്തില്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനാലായിരത്തിലധികം പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക