ഇനിയും മുടി കൊഴിച്ചില്‍ നില്‍ക്കുന്നില്ലേ, ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

മുടി കൊഴിച്ചിലാണ് പലരുടേയും പ്രധാന പ്രശ്‌നം. പുറമെ പല പൊടിക്കൈകളും ചെയ്യുമെങ്കിലും ഭക്ഷണ കാര്യത്തില്‍ കൂടെ ശ്രദ്ധിച്ചാലേ ഫലമുണ്ടാകൂ

മുടിയുടെ ആരോഗ്യത്തിന് ഭക്ഷണം വളരെ വലിയ പങ്ക് വഹിക്കുന്നു. വേഗത്തില്‍ വളരുന്നതിനും കൊഴിച്ചില്‍ കുറക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതാണെന്ന് നോക്കാം.

മുട്ട: മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാന പങ്കുവഹിക്കുന്നവയാണ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ മുട്ട. വിറ്റാമിന്‍ ബി12, അയണ്‍ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ചുവന്ന ചീര: ആവശ്യമായ ധാതുക്കള്‍ ഉണ്ട്. അയണ്‍, വിറ്റാമിന്‍ എ,സി, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചീര

പ്രതീകാത്മക ചിത്രം

മധുരക്കിഴങ്ങ്: മുടിയുടെ കന, ഘടന, ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.

പാലുല്‍പ്പനങ്ങള്‍: ബയോട്ടിന്‍ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ മടിയുടെ കൊഴിച്ചില്‍ തടയാന്‍ ഏറെ ഗുണം ചെയ്യും. കൂടാതെ തൈര്, ചീസ് എന്നിവ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

വാള്‍നട്ട്: ബി1, ബി6, ബി9 എന്നിവ ധാരാളം ഉണ്ട് വാള്‍നട്ടില്‍. മഗ്നീഷ്യം ധാരാളം അടങ്ങിയ വാള്‍നട്ട് തലയോട്ടിയെ പരിപോഷിപ്പിക്കുന്നു. ഇടിലടങ്ങിയ ബയോട്ടിനും മുടിയുടെ വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക