സമകാലിക മലയാളം ഡെസ്ക്
ചില ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും ദീർഘകാല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. അമിതമായ സ്‌ക്രീൻ ടൈം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ വൈജ്ഞാനിക വളർച്ചയെ തടസ്സപ്പെടുത്തും. ചിലപ്പോൾ ഇത് വിട്ടുമാറാത്ത മസ്തിഷ്ക ക്ഷതത്തിലേക്ക് വരെ നയിക്കാം.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ തലച്ചോറിന്‍റെ തകരാര്‍ പരിഹരിക്കാനുള്ള കഴിവിനെ കുറയ്ക്കും. ഉറക്കമില്ലായ്മ തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിക്കാതെയിരിക്കുകയും ഉന്മേഷവും ഊര്‍ജ്ജവും കെടുത്തി ദിവസം മുഴുവന്‍ അലസരായി ഇരിക്കുന്നതിന് കാരണമാകും.
അമിത സ്‌ക്രീന്‍ ടൈം
ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള അമിതമായ ഉത്തേജനം മാനസിക തളര്‍ച്ചയിലേക്ക് നയിക്കാം. ഇത് വിട്ടുമാറാത്ത സമ്മര്‍ദം, ഒര്‍മക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും.
ശാരീരിക വ്യായാമത്തിന്‍റെ കുറവ്
ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വ്യായാമത്തിന്‍റെ അഭാവം ശാരീരികമായി സജീവമാകുന്നതില്‍ നിന്ന് തടയുന്നു.
അനാരോഗ്യകരമായ ഡയറ്റ്
അനാരോഗ്യകരമായ ഭക്ഷണക്രമം പോഷകമില്ലായ്മയിലേക്ക് നയിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. ഓര്‍മശക്തി കുറയല്‍, ഏകാഗ്രത നഷ്ടമാകുക, തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകാം.
മാനസിക സമ്മര്‍ദം
വിട്ടുമാറാത്ത മാനസിക സമ്മര്‍ദം കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇത് പതിവാകുന്നതോടെ കാലക്രമേണ തലച്ചോറിന്‍റെ ഓര്‍മ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഭാഗങ്ങള്‍ ചുരുങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടാതെ അമിതമായ സമ്മര്‍ദം മസ്തിഷ്ക വീക്കത്തിന് കാരണമാകും.
മള്‍ട്ടിടാസ്‌കിങ്
പുതുതലമുറയുടെ ഏറ്റവും മികച്ച ഗുണമായി കാണുന്ന ഒന്നാണ് മള്‍ട്ടിടാസ്കിങ്. പ്രത്യേകിച്ച് സ്ത്രീകളില്‍. മള്‍ട്ടിടാസ്‌കിങ് ആഴത്തിലുള്ള പഠനത്തെയും സര്‍ഗ്ഗാത്മകതയെയും ബാധിക്കും. ഇത് കാലക്രമേണ തലച്ചോറിന്‍റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കും.
ലഹരി വസ്തുക്കള്‍
മദ്യം, പുകവലി, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ദുരുപയോഗം നാഡീ ബന്ധങ്ങളെ നശിപ്പിക്കും. ഇത് കാലക്രമോണ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക