സമകാലിക മലയാളം ഡെസ്ക്
ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടമാണ് ക്രോസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ നേട്ടം.
അയര്‍ലന്‍ഡിനെതിരായ ഏകദിന പോരാട്ടത്തില്‍ താരം 9.5 ഓവറില്‍ 30 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി.
ഹെതര്‍ നൈറ്റ് 2016ല്‍ പാകിസ്ഥാനെതിരെ നേടിയ 8.4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തെയുള്ള ക്യാപ്റ്റന്റെ മികച്ച പ്രകടനം.
വനിതാ ഏകദിനത്തില്‍ ഒരു ക്യാപ്റ്റന്റെ മികച്ച രണ്ടാമത്തെ ബൗളിങായി ഈ പ്രകടനം മാറി.
മുന്‍ ഇന്ത്യന്‍ താരം മമത മബെന്‍ 6.2 ഓവറില്‍ 10 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനമാണ് ഒന്നാം സ്ഥാനത്ത്. 2004ല്‍ ശ്രീലങ്കക്കെതിരെയാണ് ഈ പ്രകടനം.
അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ക്രോസ് ബാറ്റിങിലും തിളങ്ങി. താരം 36 പന്തില്‍ 38 റണ്‍സെടുത്തു.
ഇംഗ്ലണ്ട് 4 വിക്കറ്റിനു ജയിച്ചപ്പോള്‍ കളിയിലെ താരമായതും ക്യാപ്റ്റന്‍ ക്രോസ് തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക