മാസംതോറും 9000 രൂപയിലധികം വരുമാനം; ഇതാ ഒരു സര്‍ക്കാര്‍ സ്‌കീം

സമകാലിക മലയാളം ഡെസ്ക്

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം അക്കൗണ്ട് സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റായി തുറക്കാം.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ് | ഫയൽ

സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച തുക പൂര്‍ണമായി മടക്കി നല്‍കും | ഫയൽ

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിന് ശേഷം രണ്ടുശതമാനം കിഴിവോടെയും മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസംതോറും റെക്കറിംഗ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും വരുമാനമായി 3,083 രൂപ വീതം ലഭിക്കും.

9 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5,550 രൂപയാണ് ലഭിക്കുക.

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും വരുമാനമായി 9,250 രൂപയാണ് ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക