ദീപിക പദുക്കോണിനും രണ്‍വീര്‍ സിങിനും മുമ്പ് പെണ്‍കുഞ്ഞ് പിറന്ന 7 താരങ്ങള്‍; രണ്‍ബീര്‍-ആലിയ മുതല്‍ റിച്ച-അലി വരെ

സമകാലിക മലയാളം ഡെസ്ക്

ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും ആരാധകര്‍ക്ക് സെപ്തംബര്‍ 8 സന്തോഷ വാര്‍ത്തയായിരുന്നു. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത് ഇന്നലെയാണ്.

ഇന്‍സ്റ്റഗ്രാം

ബോളിവുഡ് നടന്‍ വരുണ്‍ ധവാനും നടാഷ ദലാലിനും ജൂണ്‍ നാലിന് പെണ്‍കുഞ്ഞ് പിറന്നു.

ഇന്‍സ്റ്റഗ്രാം

ജൂലൈ 20ന് റിച്ച ചദ്ദയും അലി ഫസലിനും പിറന്നതും പെണ്‍കുഞ്ഞ് തന്നെ.

ഇന്‍സ്റ്റഗ്രാം

പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും 2022 ഫെബ്രുവരിയില്‍ പെണ്‍കുഞ്ഞ് പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

ഇന്‍സ്റ്റഗ്രാം

2022 ല്‍ നവംബര്‍ ആറിന് രഹാ കപൂറിനെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ലോകത്തിലേയ്ക്ക് സ്വീകരിച്ചു. ഒരു വര്‍ഷം കഴിഞ്ഞാണ് രഹാ കപൂറിന്റെ മുഖം എല്ലാവരും കണ്ടത്.

ഇന്‍സ്റ്റഗ്രാം

ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവറിനും 2022 നവംബര്‍ 12നാണ് പെണ്‍കുഞ്ഞ് പിറന്നത്.

ഇന്‍സ്റ്റഗ്രാം

അനുഷ്‌ക ശര്‍മക്കും വിരാട് കോലിക്കും 2021 ജനുവരി 11ന് മകള്‍ വാമിക പിറന്നു.

ഇന്‍സ്റ്റഗ്രാം

2016 ഓഗസ്റ്റില്‍ ഷാഹിദ് കപൂറിനും മീരാ രജ്പുത് കപൂറിനും പിറന്നതും പെണ്‍കുഞ്ഞ് തന്നെ. മിഷ എന്നാണ് ഇരുവരും മകള്‍ക്ക് പേരിട്ടത്.

ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക