മാമച്ചനും അയ്യപ്പനും പിന്നെ... ബി​ഗ് സ്ക്രീനിൽ കൈയ്യടി നേടുന്ന ബിജു മേനോൻ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയങ്കരൻ

നായകനായും സഹനടനായും വില്ലനായും പ്രതിഭ തെളിയിച്ച് ഇന്നും മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം നിലനിർത്തുന്ന നടനാണ് ബിജു മേനോൻ.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

പിറന്നാൾ

ഇന്ന് ബിജു മേനോന്റെ 54 -ാം പിറന്നാൾ കൂടിയാണ്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. ഈ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ചില മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാം.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

അയ്യപ്പനും കോശിയും

സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിൽ മുണ്ടൂർ മാടൻ‌ എന്നറിയപ്പെടുന്ന അയ്യപ്പൻ നായരെന്ന കഥാപാത്രമായാണ് താരമെത്തിയത്.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

വെള്ളിമൂങ്ങ

ജിബു ജേക്കബ്‌ സംവിധാനം ചെയ്ത വെള്ളിമൂങ്ങയിൽ മാമച്ചൻ എന്ന രാഷ്ട്രീയക്കാരനായാണ് ബിജു മേനോനെത്തിയത്.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

ആർക്കറിയാം

സാനു വർഗീസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വൃദ്ധനായാണ് താരമെത്തിയത്. കണക്കു മാഷായ ഇട്ടിയവരയെന്ന കഥാപാത്രമായി താരം പ്രേക്ഷകരെ ഞെട്ടിച്ചു.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

ഓർഡിനറി

സു​ഗീത് സംവിധാനം ചെയ്ത ചിത്രത്തിൽ കെഎസ്ആർടിസി ഡ്രൈവറായ സുകു എന്ന കഥാപാത്രമായാണ് ബിജു മേനോനെത്തിയത്.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

മേരിക്കുണ്ടൊരു കുഞ്ഞാട്

ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ ജോസ് എന്ന കഥാപാത്രമായെത്തിയും ബിജു മേനോൻ കൈയ്യടി നേടി.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

ഒരു തെക്കൻ തല്ല് കേസ്

ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രത്തിലെ അമ്മിണി പിള്ള എന്ന താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി.

ബിജു മേനോൻ | ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക