സമകാലിക മലയാളം ഡെസ്ക്
സാമ്പത്തിക നില ഭദ്രമാക്കാന്‍ വരുമാനത്തെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കുന്ന ലളിതമായ ബജറ്റിംഗ് രീതിയാണ് 50-30-20 നിയമം.
വരുമാനത്തിന്റെ 50% ആവശ്യങ്ങള്‍ക്കായി ചെലവഴിക്കണം. ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കാണ് ഇത് ചെലവഴിക്കേണ്ടത്. ഉദാഹരണം: പലചരക്ക്, വീടിന്റെ വാടക, ഇഎംഐ...
ജീവിതശൈലി മെച്ചപ്പെടുത്താനും ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനും മറ്റും 30 ശതമാനം ചെലവഴിക്കണം. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനും സിനിമ കാണുന്നതിനും ഷോപ്പിങ്ങിനും യാത്രയ്ക്കായും ചെലവഴിക്കുന്ന തുക ഇതില്‍ ഉള്‍പ്പെടും.
ഭാവി സുരക്ഷിതമാക്കാനുള്ളതാണ് വരുമാനത്തിന്റെ ബാക്കി 20 ശതമാനം. സേവിങ്‌സ് അക്കൗണ്ട്, എമര്‍ജന്‍സി ഫണ്ട്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് എന്നിവയില്‍ നടത്തുന്ന നിക്ഷേപം ഇതിനായാണ്.
ഉദാഹരണമായി 60,000 രൂപ മാസശമ്പളം ഉള്ള ആള്‍, ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങള്‍ക്കായി 30,000 രൂപ ചെലവഴിക്കണം. ഇതില്‍ 15,000 രൂപയുടെ വാടക, 10000 രൂപയുടെ പലചരക്കും മറ്റു യൂട്ടിലിറ്റികളും ഇഎംഐ എന്നിവ ഉള്‍പ്പെടാം.
ആഗ്രഹങ്ങള്‍ക്കായി 18000 രൂപ ചെലവഴിക്കണം. ഇതില്‍ പുറത്തുപോയി ഭക്ഷണം കഴിക്കല്‍, മറ്റു വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടും. യാത്രയ്ക്കും ഷോപ്പിങ്ങിനും തുക മാറ്റിവെയ്‌ക്കേണ്ടി വരും.
12000 രൂപ സേവിങ്‌സിനും നിക്ഷേപങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം, എഫ്ഡി, ആര്‍ഡി, എസ്‌ഐപി, സ്റ്റോക്ക് എന്നിങ്ങനെ ഒരാള്‍ക്ക് ഉചിതമായ രീതിയില്‍ 12,000 രൂപ ഭാവിയെ മുന്നില്‍ കണ്ട് വിവിധ പദ്ധതികളില്‍ നിക്ഷേപിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക