സമകാലിക മലയാളം ഡെസ്ക്
രാജ്യത്ത് ഇലക്ട്രിക് വാഹന മുന്നേറ്റം കൂടുതല്‍ ഓട്ടോറിക്ഷ മേഖലയില്‍. ഈ വര്‍ഷം വിറ്റ ഓട്ടോറിക്ഷകളില്‍ 53.61 ശതമാനവും ഇലക്ട്രിക് വേരിയന്റ്.
രണ്ടാമത് ഇരുചക്രവാഹന വിപണിയാണ്. ഈ വര്‍ഷത്തെ മൊത്തം ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇവി വേരിയന്റ് വിഹിതം 4.97 ശതമാനമാണ്. ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ഇരുചക്രവാഹന വിപണിയില്‍ ഇലക്ട്രിക് മുന്നേറ്റം കുറവാണെങ്കിലും വലിയ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍.
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ബദല്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഇരുചക്രവാഹനവിപണിയില്‍ ഇലക്ട്രിക് വേരിയന്റിന്റെ മുന്നേറ്റത്തിന് കരുത്തുപകരുമെന്നാണ് പ്രവചനം.
കാറുകളുടെ വില്‍പ്പനയില്‍ ഇലക്ട്രിക്കിന്റെ വിഹിതം കുറവാണ്. ഈ വര്‍ഷത്തെ മൊത്തം കാര്‍ വില്‍പ്പനയില്‍ ഇലക്ട്രിക് വേരിയന്റ് വിഹിതം 2.14 ശതമാനം മാത്രം.
ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബസുകളുടെ വില്‍പ്പനയില്‍ മുന്നേറ്റം. 2024ല്‍ ഇതുവരെ വിറ്റ മൊത്തം ബസുകളില്‍ 3.20 ശതമാനം ഇലക്ട്രിക് വേരിയന്റ് വിഹിതമാണ്.
സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളത് ഗോവയിലാണ്. ഗോവയില്‍ ഈ വര്‍ഷം വിറ്റ പുതിയ വാഹനങ്ങളില്‍ 14.20 ശതമാനം വരും ഇലക്ട്രിക് വാഹനങ്ങള്‍.
ത്രിപുരയാണ് രണ്ടാം സ്ഥാനത്ത്. ചണ്ഡീഗഡ്, ഡല്‍ഹി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡല്‍ഹിയില്‍ പുതുതായി വാങ്ങിയ വാഹനങ്ങളില്‍ 10.72 ശതമാനം വരും ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം
ഇവി മുന്നേറ്റത്തില്‍ ഏറ്റവും താഴെ ഹിമാചല്‍ പ്രദേശാണ്. ഈ വര്‍ഷം വിറ്റ പുതിയ വാഹനങ്ങളില്‍ 1.09 ശതമാനമാണ് ഹിമാചല്‍പ്രദേശിലെ ഇവി വിഹിതം.
വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം നിരത്തില്‍ ഇറങ്ങിയത്. മൊത്തം ഇവി വില്‍പ്പനയുടെ 51 ശതമാനം വരും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഹിതം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക