സമകാലിക മലയാളം ഡെസ്ക്
നാൽപ്പത് വാർദ്ധക്യത്തിന്‍റെ അതിർത്തിയാണ്. നാൽപ്പതിൽ പ്രവേശിക്കുന്നതോടെ ആരോഗ്യക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടത് പ്രധാനമാണ്. നാല്‍പ്പത് കഴിഞ്ഞാല്‍ ചില ശീലങ്ങളോട് 'നോ' പറയണം.
വ്യായാമം ചെയ്യാന്‍ മടി
എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. വ്യായാമം കുറയുന്നതും ചെയ്യാതിരിക്കുന്നതും ശരീരഭാരം വര്‍ധിക്കുന്നതിനും വിട്ടുമാറാത്ത നിരവധി രോഗങ്ങളിലേക്കും ഇത് നയിച്ചേക്കാം. കൂടാതെ ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടാനും വ്യായാമം ഇല്ലത്തത് കാരണമാകും.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ സമ്മര്‍ദം ഉണ്ടാക്കുകയും ഇത് ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് മനാസികമായി തളര്‍ച്ച അനുഭവപ്പെടുത്താം. മുതിര്‍ന്ന ഒരു വ്യക്തി ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുക
ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കണം. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സമ്മര്‍ദങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പുകയില ഉപയോഗം
കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങളിലേക്ക് പുകയില ഉപയോഗം നയിക്കാം. ഇത് പ്രായമാകുമ്പോള്‍ സങ്കീര്‍ണത വര്‍ധിപ്പിക്കും.
വെള്ളം കുടി ഉപേക്ഷിക്കരുത്
ദഹനം മുതല്‍ ശരീരത്തിലെ താപനില ക്രമീകരണം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വെള്ളം നന്നായി കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
മെഡിക്കല്‍ ചെക്കപ്പ് മുടക്കരുത്
പതിവ് മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് രോഗങ്ങള്‍ വളരെ നേരത്തെ തിരിച്ചറിയാനും കൃത്യമായ ചികിത്സ നടത്താനും സഹായിക്കും പ്രത്യേകിച്ച് പ്രോയമായവരില്‍.
സോഷ്യല്‍നെറ്റ്‌വർക്ക് ഒഴിവാക്കരുത്
സാമൂഹ്യമായി സജീവമാകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ശീലം ഇല്ലാത്തത് ഒറ്റപ്പെടല്‍, വിഷാദം എന്നിവയിലേക്ക് നയിക്കാം. ഇത് മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക