മാൻ ഓഫ് ദി സീരീസ്, റെക്കോർഡിൽ റൂട്ടും

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പോരിൽ റൂട്ടാണ് പരമ്പരയുടെ താരമായത്.

ജോ റൂട്ട് | എക്സ്

375 റൺസാണ് മൂന്ന് ടെസ്റ്റുകളിൽ നിന്നായി താരം അടിച്ചു കൂട്ടിയത്. റൂട്ടിന്റെ ആറാം മാൻ ഓഫ് ദി സീരീസ് പുരസ്കാരമാണിത്.

ജോ റൂട്ട് | എക്സ്

ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സനൊപ്പം 5 മാൻ ഓഫ് ദി സീരീസ് പുരസ്കാരവുമായി റൂട്ട് റെക്കോർഡ് പങ്കിടുകയായിരുന്നു.

ജെയിംസ് ആന്‍ഡേഴ്സന്‍ | എക്സ്

റെക്കോർഡ് പട്ടികയിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും റൂട്ട് മറികടന്നു. മൊത്തം പട്ടികയിൽ സച്ചിനൊപ്പം 5 പുരസ്കാരവുമായി നിൽക്കുകയായിരുന്നു റൂട്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

മൊത്തം പട്ടികയിൽ റൂട്ട് ഇനി ആറാം സ്ഥാനത്ത്. വിൻഡീസിന്റെ മാൽക്കം മാർഷൽ, കർട്‌ലി ആംബ്രോസ്, ഓസീസ് താരം സ്റ്റീവ് വോ എന്നിവരും റൂട്ടിനൊപ്പമുണ്ട്.

ജോ റൂട്ട് | എക്സ്

11 പുരസ്കാരങ്ങളുമായി ഇതിഹാസ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.

മുത്തയ്യ മുരളീധരന്‍ | എക്സ്

10 മാൻ ഓഫ് ദി സീരീസുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിനാണ് രണ്ടാം സ്ഥാനത്ത്.

ആര്‍ അശ്വിന്‍ | എക്സ്

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസാണ് പട്ടികയിൽ മൂന്നാമൻ. 9 മാൻ ഓഫ് ദി സീരീസ്.

ജാക്വിസ് കാലിസ് | എക്സ്

പാക് താരം ഇമ്രാൻ ഖാൻ, ന്യൂസിലൻഡിന്റെ റിച്ചാർഡ് ഹാഡ്‌ലി, ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ എന്നിവർക്ക് 8 അവാർഡുകൾ. വസിം അക്രം, ചന്ദർപോൾ എന്നിവർ 7 തവണയും അവാർഡ് നേടി.

ഇമ്രാൻ ഖാൻ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക