സമകാലിക മലയാളം ഡെസ്ക്
ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസമാണ് ബ്രേക്കപ്പ് ആയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അഞ്ച് മാസം മുമ്പ് വിവാഹ നിശ്ചയം നടത്തിയ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയാണ് എന്നായിരുന്നു കുറിപ്പില്‍
പിന്നാലെ രണ്ടു പേരും വീണ്ടും ഒന്നിച്ചെന്ന കുറിപ്പും വന്നു.
നിശാന്തിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പോയ ചിത്രങ്ങളും വിഡിയോയും സീമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്ന് വിഡിയോയില്‍ പറയുന്നുണ്ട്.
പരസ്പരം മനസിലാക്കുന്ന ബന്ധങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരസ്പരം ക്ഷമിച്ച് മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഇതിനോടകം പലരേയും മനസിലാക്കാനും കഴിഞ്ഞു. കൂടെ നിന്നവരോട് സ്‌നേഹമെന്നും സീമ വിനീത് കുറിച്ചു.
ഇരുവരും സന്തോഷമായിരിക്കട്ടെ എന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക