സമകാലിക മലയാളം ഡെസ്ക്
ബദാം
ഒരുപിടി ബദാം ദിവസവും കുതിര്‍ത്തു കഴിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ അമിത അളവു ക്രമീകരിക്കാന്‍ സഹായിക്കും. ഇതില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം കോര്‍ട്ടിസോള്‍ കുറയാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് അമിതമായ കോര്‍ട്ടിസോള്‍ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
ചീര
മഗ്നീഷ്യം ഉള്‍പ്പെടെ നിരവധി പോഷകഗുണങ്ങളുള്ള ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കോര്‍ട്ടിസോളിന്‍റെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തം കോര്‍ട്ടിസോളിന്‍റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.
ബ്രോക്കോളി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രോക്കോളി കോര്‍ട്ടിസോള്‍ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
വാഴപ്പഴം
കോര്‍ട്ടിസോളിന്‍റെ അമിതമായി അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവ വാഴപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകള്‍
കോര്‍ട്ടിസോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മത്തങ്ങ വിത്തുകള്‍. ഇവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക