സമകാലിക മലയാളം ഡെസ്ക്
ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് അറിയിക്കുന്നത്.
പിന്നാലെ വിവാഹമോചനം തന്റെ അറിവോടെയല്ലെന്ന ആരതിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയാണ്.
ജയം രവിയും ആരതിയും തമ്മിലുള്ള 18 വര്‍ഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്.
2005ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2009 ജൂണിലായിരുന്നു ഇവരുടെ വിവാഹം.
സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയമായതിനാല്‍ ഇരുവരും പ്രണയകാലം ആഘോഷിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു.
ഇരുവരും സിനിമാ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. രവിയുടെ അച്ഛന്‍ മോഹന്‍ എഡിറ്ററും സഹോദരന്‍ രാജ സംവിധായകനുമാണ്.
ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ നിര്‍മാതാവാണ്. ജയം രവിയുടെ പുതിയ ചിത്രമായ സൈറണ്‍ നിര്‍മിക്കാനിരുന്നത് സുജാതയാണ്.
ചിത്രത്തിന്റെ പ്രമോഷനിടെ ആരതിയെ പ്രശംസിച്ചുകൊണ്ടുള്ള ജയം രവിയുടെ പ്രസംഗം വലിയ ശ്രദ്ധനേടിയിരുന്നു.
ഈ വര്‍ഷം ആദ്യത്തോടെയാണ് ഇവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. പിന്നാലെ അരതി ജയംരവിക്കുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങള്‍ വര്‍ധിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക