സമകാലിക മലയാളം ഡെസ്ക്
3.5 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ നേടി.
താരത്തിന്റെ മികവില്‍ 23 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിനെതിരെ വനിതാ ഏകദിനത്തില്‍ വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ് ചരിത്രമെഴുതി.
ചരിത്ര വിജയത്തില്‍ കൈയൊപ്പു ചാര്‍ത്തിയ എയ്മി വനിതാ ഏകദിനത്തില്‍ 5 വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ താരമായി. 18 വയസും 2 ദിവസവുമാണ് താരത്തിന്റെ പ്രായം.
പെയ്ജ് സ്‌ക്കോഫില്‍ഡ്, ഫ്രേയ കെംപ്, മാഡി വില്ല്യേഴ്‌സ്, കെയ്റ്റ് ക്രോസ്, ലൗറന്‍ ഫിലര്‍ എന്നിവരെയാണ് എയ്മി മടക്കിയത്.
2023ലാണ് എയ്മി അയര്‍ലന്‍ഡിനായി അരങ്ങേറിയത്. ടീമിനായി 7 ഏകദിനങ്ങളും 6 ടി20 മത്സരങ്ങളും താരം കളിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20.5 ഓവറില്‍ 153 റണ്‍സിനു പുറത്തായി.
അയര്‍ലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് കണ്ടെത്തിയാണ് ജയമുറപ്പിച്ചത്. മത്സരം 22 ഓവറാക്കി ചുരുക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക