സമകാലിക മലയാളം ഡെസ്ക്
ഇന്ത്യൻ പേസർ ഭുവേശ്വർ കുമാറിനൊപ്പം റെക്കോർഡ് നേട്ടം പങ്കിടുകയായിരുന്നു ആമിർ. ഭുവനേശ്വറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആമിറിന്റെ മുന്നേറ്റം.
ഭുവനേശ്വർ 24 മെയ്ഡൻ ഓവറുകളാണ് ടി20യിൽ എറിഞ്ഞത്. ആമിർ 25 ആയാണ് റെക്കോർഡ് തിരുത്തിയത്. 302 മത്സരങ്ങളിൽ നിന്നാണ് നേട്ടം. 286 മത്സരങ്ങളിൽ നിന്നാണ് ഭുവനേശ്വറിന്റെ നേട്ടം.
കരീബിയൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആന്റിഗ്വ ആൻഡ് ബർബുഡ ഫാൽക്കൺസിനായാണ് താരം കളിക്കുന്നത്. ബാർബഡോസ് റോയൽസിനെതിരായ മത്സരത്തിലാണ് താരം ഒരോവർ മെയ്ഡൻ എറിഞ്ഞ് റെക്കോർഡ് സ്വന്തമാക്കിയത്.
മൊത്തം ബൗളർമാരുടെ റെക്കോർഡ് പട്ടികയിൽ ആമിർ മൂന്നാം സ്ഥാനത്ത്. വിൻഡീസ് സ്പിൻ മാന്ത്രികൻ സുനിൽ നരെയ്‌നാണ് റെക്കോർഡ്. താരം ടി20യിൽ 30 മെയ്ഡൻ ഓവറുകളാണ് എറിഞ്ഞത്. 552 മത്സരങ്ങളിൽ നിന്നാണ് നേട്ടം.
രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശ് സ്പിൻ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ. താരത്തിനു 26 മെയ്ഡൻ ഓവറുകൾ. 444 മത്സരങ്ങൾ.
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറയാണ് അഞ്ചാമത്. 22 മെയ്ഡനുകൾ. 233 മത്സരങ്ങൾ.
ആറാം സ്ഥാനത്ത് വിൻഡീസ് സ്പിന്നർ സാമുവൽ ബദ്രി. 197 മത്സരങ്ങളിൽ നിന്നു 21 മെയ്ൻ ഓവറുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക