സമകാലിക മലയാളം ഡെസ്ക്
മധുരം
മധുരം അല്ലെങ്കില്‍ പഞ്ചസാര അധികമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും. ഇത് ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മത്തിന്റെ ഇലാസ്തികതയും കൊളാജനും ഇല്ലാതാക്കുന്നു. ഇത് ചര്‍മം പെട്ടെന്ന് ചുളിയാന്‍ കാരണമാകുന്നു.
കാപ്പി
അമിതമായി കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിലും അല്‍പം കുറയ്ക്കുന്നത് നല്ലതാണ്. കാരണം കാഫി ചര്‍മത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. നിര്‍ജ്ജലീകരണം ചര്‍മം പെട്ടെന്ന് പ്രായമാകാന്‍ കാരണമാകുന്നു.
വറുത്ത ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ് എന്നാല്‍ നിങ്ങളുടെ ചര്‍മം വളരെ പെട്ടെന്ന് പ്രായമാകാന്‍ ഇത് കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് ഫാറ്റ് ചര്‍മത്തിലെ കൊളാജന്‍ നശിക്കാനും ഇത് ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.
എരിവു കൂടുതല്‍
ഭക്ഷണത്തിന് എത്ര എരിവു ഉണ്ടെങ്കിലും ചിലര്‍ക്ക് മതിയാകില്ല. ഈ ശീലം നിങ്ങളുടെ ചര്‍മത്തിന്റെ പ്രായം വര്‍ധിപ്പിക്കും. അമിതമായി എരിവു കഴിക്കുന്നത് റൊസേഷ്യ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കും. ഇത് ചര്‍മത്തിന് പെട്ടെന്ന് പ്രായം തോന്നിക്കും.
ഉപ്പ് കൂടിയ ഭക്ഷണം
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തില്‍ ജലാംശം അമിതമാകാന്‍ കാരണമാകും. ഇത് ശരീരം ചീര്‍ക്കുന്നതിലേക്ക് നയിക്കുന്നു. ദീര്‍ഘകാലമുള്ള അമിത ഉപ്പിന്റെ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കും.
മദ്യം
മദ്യത്തിന്റെ അമിത ഉപയോഗം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ചര്‍മം പെട്ടെന്ന് പ്രായമാകാന്‍ കാരണമാകും.
സംസ്‌കരിച്ച മാംസം
സംസ്‌കരിച്ച മാംസം അമിതമായി കഴിക്കുന്നത് ശരീര വീക്കത്തിന് കാരണമാകും. ഇത് ചര്‍മത്തിലെ കൊളാജന്‍ നശിക്കാന്‍ കാരണമാകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക