സമകാലിക മലയാളം ഡെസ്ക്
മാമാങ്കം
മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ ശ്രദ്ധേയായ താരമാണ് പ്രാചി തെഹ്‌ലാൻ.
പ്രശംസകൾ
മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം അവതരിപ്പിച്ചതിൽ പ്രാചിയെ തേടി നിരവധി പ്രശംസകളുമെത്തി.
സിനിമകൾ
ഇതിനോടകം തന്നെ നിരവധി മലയാള സിനിമകളുടെ ഭാഗമായി കഴിഞ്ഞു താരം.
ലെവൽ ക്രോസിലും
അടുത്തിടെ ആസിഫ് അലി നായകനായെത്തിയ ലെവൽ ക്രോസ് എന്ന ചിത്രത്തിലെ പ്രാചിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ടെലിവിഷൻ പരമ്പരയിലൂടെ
ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയ ജീവിതം തുടങ്ങുന്നത്.
സിനിമ അരങ്ങേറ്റം
അർജൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രാചിയുടെ സിനിമാ അരങ്ങേറ്റം.
ഓണം ഫോട്ടോഷൂട്ട്
ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് നടത്തിയിരിക്കുന്ന പ്രാചിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദാവണിയിൽ
ദാവണി ചുറ്റിയും സാരിയുടുത്തുമുള്ള പ്രാചിയുടെ ഓണം ഫോട്ടോഷൂട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
ഓണാശംസകളും
ഈ ഓണം നമ്മുടെ ജീവിതത്തിലേക്ക് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും മൂല്യങ്ങൾ തിരികെ കൊണ്ടുവരട്ടെ. എല്ലാവർക്കും ഓണാശംസകൾ എന്നും താരം കുറിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക