മുന്നില്‍ ബംഗ്ലാ ടെസ്റ്റ്, ടീം ഇന്ത്യ ഒരുങ്ങുന്നു...

സമകാലിക മലയാളം ഡെസ്ക്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത് അടക്കമുള്ളവര്‍ ക്യാംപിലെത്തി.

ജസ്പ്രിത് ബുംറ | എക്സ്

ഇന്ത്യന്‍ പരിശീലകനായ ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശിനെതിരെ അരങ്ങേറാന്‍ ഒരുങ്ങുന്നത്.

ഗൗതം ഗംഭീര്‍ | എക്സ്

ഇന്ത്യന്‍ ബൗളിങ് പരിശീലകനായി സ്ഥാനമേറ്റ മോണ്‍ മോര്‍ക്കലും ടീമിനൊപ്പമുണ്ട്.

മോണ്‍ മോര്‍ക്കല്‍ | എക്സ്

വിരാട് കോഹ്‌ലി ലണ്ടനില്‍ നിന്നാണ് ചെന്നൈ ക്യാംപിലെത്തിയത്. താരം കഴിഞ്ഞ ദിവസം 45 മിനിറ്റോളം നെറ്റ്‌സില്‍ പരിശീലനം നടത്തി.

വിരാട് കോഹ്ലി | എക്സ്

ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം നേടിയ പേസര്‍ യഷ് ദയാലടക്കമുള്ള താരങ്ങളും ക്യാംപിലുണ്ട്.

യഷ് ദയാല്‍ | എക്സ്

സ്പിന്‍ ബൗളിങ് കരുത്തായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ക്യാംപിലുണ്ട്.

ആര്‍ അശ്വിന്‍ | എക്സ്

ഈ മാസം 19 മുതല്‍ 23 വരെയാണ് ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ്. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് രണ്ടാം ടെസ്റ്റ്.

ഋഷഭ് പന്ത് | എക്സ്

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കുന്നത്.

രവീന്ദ്ര ജഡേജ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക