സമകാലിക മലയാളം ഡെസ്ക്
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് മുന്‍ ചാംപ്യന്‍മാര്‍ സീസണിലെ ആദ്യ പരാജയം നേരിട്ടത്.
തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ലിവര്‍പൂള്‍ നിന്നത്. നാലാം പോരിലാണ് പരാജയം.
മുന്‍ ചെല്‍സി താരം ഹഡ്സന്‍ ഒഡോയ് 72ാം മിനിറ്റില്‍ നേടിയ ഗോളാണ് ലിവര്‍പൂളിന്റെ ഹൃദയം മുറിച്ചത്.
1969ന് ശേഷം ആദ്യമയാണ് നോട്ടിങ്ഹാം ഫോറസ്റ്റ് ആൻഫീൽഡിൽ ആദ്യമായി വിജയം നേടുന്നത്.
ഗോളടിച്ച് മുന്നേറുന്ന എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോള്‍ മികവില്‍ വിജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി.
സ്വന്തം തട്ടകമായ എത്തിഹാദില്‍ 2-1നാണ് സിറ്റി ജയിച്ചു കയറിയത്.
ഒന്നാം മിനിറ്റില്‍ തന്നെ ബ്രെന്‍ഡ് ഫോര്‍ഡ് സിറ്റിയെ ഞെട്ടിച്ചു. എന്നാല്‍ 19, 32 മിനിറ്റുകളില്‍ ഹാളണ്ട് വല ചലിപ്പിച്ചു.
മറ്റ് മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിനു സതാംപ്ടനെ വീഴ്ത്തി. ചെല്‍സി 1-0ത്തിനു ബേണ്‍ മത്തിനെ പരാജയപ്പെടുത്തി.
എവര്‍ട്ടനെതിരെ ആസ്റ്റന്‍ വില്ലയും ജയിച്ചു കയറി. 2 ഗോളിനു പിന്നില്‍ നിന്ന അവര്‍ 3 ഗോള്‍ തിരിച്ചടിച്ചാണ് ഗംഭീരമായി തിരിച്ചു വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക