സമകാലിക മലയാളം ഡെസ്ക്
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നിനെ നയിക്കുന്ന അശ്വിനാണ്. നിലവിലെ ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയാണ് അശ്വിന്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറെന്ന റെക്കോര്‍ഡിലേക്ക് വേണ്ടത് 14 വിക്കറ്റുകള്‍. 35 മത്സരങ്ങളില്‍ നിന്നു അശ്വിന് 174 വിക്കറ്റുകള്‍. 187 വിക്കറ്റുകളുമായി നതാന്‍ ലിയോണാണ് ഒന്നാം സ്ഥാനത്ത്.
ഈ സീസണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പേരിലാണ്. 51 വിക്കറ്റുകള്‍. ഈ നേട്ടം കടക്കാന്‍ അശ്വിന് വേണ്ടത് 10 വിക്കറ്റുകള്‍. 42 വിക്കറ്റുകളാണ് നിലവില്‍ അശ്വിന്‍ വീഴ്ത്തിയത്.
ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം. നിലവില്‍ 31 വിക്കറ്റുകളുമായി സഹീര്‍ ഖാന്‍ ഒന്നാമത്. അശ്വിന് 23 വിക്കറ്റുകള്‍. റെക്കോര്‍ഡ് കടക്കാന്‍ വേണ്ടത് 6 വിക്കറ്റുകള്‍.
ഇന്ത്യന്‍ മണ്ണില്‍ എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടതല്‍ വിക്കറ്റുകളെന്ന നേട്ടം നിലവില്‍ അനില്‍ കുംബ്ലെയുടെ പേരില്‍. 479 വിക്കറ്റുകള്‍. 22 വിക്കറ്റുകള്‍ നേടിയാല്‍ റെക്കോര്‍ഡ് അശ്വിന് സ്വന്തം. നിലവില്‍ 455 വിക്കറ്റുകളാണ് താരത്തിനുള്ളത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡ് ലിയോണിനൊപ്പം പങ്കിടുന്നു. 34 കളികളില്‍ നിന്നു 10 തവണ അശ്വിന്‍ 5 വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരു തവണ കൂടി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയാല്‍ റെക്കോര്‍ഡും നേടും.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളര്‍മാരുടെ പട്ടികയില്‍ നിലവില്‍ അശ്വിന്‍ 9ാം സ്ഥാനത്ത്. 516 വിക്കറ്റുകളാണ് അശ്വിനുള്ളത്. എട്ടാമതുള്ള വാല്‍ഷിനെ മറികടക്കാന്‍ വേണ്ടത് 4 വിക്കറ്റുകള്‍. 530 വിക്കറ്റുകളുള്ള ലിയോണിനെ മറികടക്കാന്‍ വേണ്ടത് 15 വിക്കറ്റുകള്‍. ഇതും വീഴ്ത്തിയാല്‍ എലൈറ്റ് പട്ടികയില്‍ താരം 7ാം സ്ഥാനത്തെത്തും.
ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരവും അശ്വിന്‍ തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക