സമകാലിക മലയാളം ഡെസ്ക്
വർഷങ്ങൾ നീണ്ട പ്രണയകാലത്തിന് ശേഷം ഒന്നായിരിക്കുകയാണ് താരങ്ങളായ സിദ്ധാർഥും അദിതി റാവുവും
ഹൈദരാബാദിലെ വനപർതിയിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
വളരെ സിംപിൾ ലുക്കിലാണ് ഇരുവരും വിവാഹത്തിന് എത്തിയത്.
ക്രീം നിറത്തിലുള്ള ലെഹങ്കയിലായിരുന്നു അദിതി എത്തിയത്. സ്വർണാഭരണങ്ങളാണ് താരം അണിഞ്ഞത്.
കുർത്തിയും മുണ്ടുമായിരുന്നു സിദ്ധാർഥിന്റെ വേഷം.
കല്യാണ മണ്ഡപത്തിലേക്കുള്ള അദിതിയുടെ എൻട്രിയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.
2021ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം മഹാസമുദ്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സൗഹൃദം തുടർന്ന് പ്രണയമാവുകയായിരുന്നു.
ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
ഈ വർഷം മാർച്ച് 28നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
അദിതിയുടേയും സിദ്ധാർഥിന്റേയും രണ്ടാം വിവാഹമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക