സമകാലിക മലയാളം ഡെസ്ക്
മകന്‍ ജനിച്ച ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി അമല പോള്‍. ഹൗസ് ബോട്ടിലായിരുന്നു താരത്തിന്റെ ഓണാഘോഷം.
ഭര്‍ത്താവ് ജഗദിനും മകന്‍ ഇളൈയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് നടി ഓണാശംസകള്‍ കുറിച്ചത്.
ആദ്യമായാണ് താരം മകന്റെ മുഖം പുറത്തുവിടുന്നത്.
ചുവപ്പും ഗോള്‍ഡന്‍ കസവും വരുന്ന സെറ്റ് സാരിയായിരുന്നു അമലയുടെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള പോള്‍ക്ക ഡോട്ട് ഡിസൈന്‍ വരുന്ന ബ്ലൗസാണ് ഇതിനൊപ്പം അണിഞ്ഞത്.
amala paul onam celebration
ഗോള്‍ഡന്‍ നിറവും ചുവപ്പും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമാണ് ജഗദിന്റെ വേഷം. 3 മാസം പ്രായമുളള കുഞ്ഞിന് ഇതേ കളര്‍ പാറ്റേണിലുളള കുഞ്ഞുമുണ്ടാണ് ധരിപ്പിച്ചിരിക്കുന്നത്.
ഇളൈ ഡയറീസ് എന്ന ഹാഷ് ടാഗോടുകൂടിയാണ് മൂവരുമൊന്നിച്ചുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മകനും ഭര്‍ത്താവിനുമൊപ്പം സഹോദരന്‍ അഭിജിത്ത് പോള്‍, അഭിജിത്തിന്റെ ഭാര്യ അല്‍ക കുര്യന്‍, അമ്മ ആനീസ് പോള്‍ എന്നിവരുമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക