സമകാലിക മലയാളം ഡെസ്ക്
വന്ദേ മെട്രോ സര്‍വീസിനെ 'നമോ ഭാരത് റാപ്പിഡ് റെയില്‍' എന്ന് ഇന്ത്യന്‍ റെയില്‍വേ പുനര്‍നാമകരണം ചെയ്തു.
ആദ്യ വന്ദേ മെട്രോ അഹമ്മദാബാദ്- ഭുജ് പാതയില്‍. ഇന്റര്‍സിറ്റി കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാണ് റാപ്പിഡ് റെയില്‍ ലക്ഷ്യമിടുന്നത്.
പ്രാദേശിക കണക്റ്റിവിറ്റി ലക്ഷ്യമിട്ടാണ് നമോ ഭാരത് റാപ്പിഡ് റെയില്‍ സര്‍വീസ്. തിരക്കേറിയ നഗര റൂട്ടുകളിലെ തിരക്ക് ലഘൂകരിക്കും.
നഗര കേന്ദ്രങ്ങള്‍ക്കിടയില്‍ അതിവേഗ ഇടനാഴികള്‍ സൃഷ്ടിക്കുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഇത് നടപ്പിലാക്കും.
നമോ ഭാരത് റാപ്പിഡ് റെയിലില്‍ 1150 പേര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകളുണ്ടാകും.
ഭുജ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 359 കിലോമീറ്റര്‍ ദൂരം 5.45 മണിക്കൂറിനുള്ളില്‍ പിന്നിടും.
വ്യക്തി അധിഷ്ഠിതമായി ഡിസൈന്‍ ചെയ്ത സീറ്റുകള്‍, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്യാബിനുകള്‍, മോഡുലാര്‍ ഇന്റീരിയറുകള്‍ എന്നിവ ഇതില്‍ ഉണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക