സമകാലിക മലയാളം ഡെസ്ക്
ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് എഎപിയിലെ സജീവ ചര്‍ച്ച
കരുത്തനായ മുഖ്യമന്ത്രിയും ഒപ്പം പാര്‍ട്ടി അണികളില്‍ നിന്നുള്ള പിന്തുണയും ആവശ്യമാണ്.
ചര്‍ച്ചകളില്‍ പ്രധാനമായും അഞ്ച് പേരുടെ പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിഷി: ഡല്‍ഹി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി. കെജരിവാളും സിസോദിയയും ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയാണ് പാര്‍ട്ടിയെ നയിച്ചത്.
സൗരഭ് ഭരദ്വാജ് : ഗ്രേറ്റല്‍ കൈലാഷില്‍ നിന്നുള്ള എംഎല്‍എ. പ്രധാന നേതാക്കള്‍ ജയിലിലായിരുന്ന സമയത്ത് പാര്‍ട്ടി നിലപാടുകള്‍ കൃത്യമായി പുറത്തുവിട്ടിരുന്ന നേതാക്കന്‍മാരിലൊരാളാണ്.
രാഘവ് ചദ്ദ: എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ കമ്മിറ്റി എന്നിവയില്‍ അംഗം. പാര്‍ലമെന്റില്‍ എഎപിയുടെ നിലപാട് എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്ന യുവനേതാവ്
കൈലാഷ് ഗഹലോട്ട്: ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍. കെജരിവാള്‍ സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍.
സഞ്ജയ് സിങ്: 2018 മുതല്‍ രാജ്യസഭാ എംപി. മദ്യനയക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണിപ്പോള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക