കോഹ്‌ലിക്ക് പോലും ഇല്ല, ചരിത്ര നേട്ടത്തിലേക്ക് യശസ്വി!

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 132 റണ്‍സ് കൂടി നേടിയാല്‍ യശസ്വി ജയ്‌സ്വാളിനു റെക്കോര്‍ഡ് നേട്ടം.

യശസ്വി ജയ്‌സ്വാള്‍ | എക്സ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ യശസ്വിക്ക് 1028 റണ്‍സുണ്ട്.

എക്സ്

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 132 റണ്‍സ് കൂടി നേടിയാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി യശസ്വി ജയ്‌സ്വാള്‍ മാറും.

എക്സ്

മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് നിലവില്‍ റെക്കോര്‍ഡ് നേട്ടത്തിലുള്ളത്. താരം ഒറ്റ എഡിഷനില്‍ 1159 റണ്‍സടിച്ചതാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. 2019-21 സീസണിലാണിത്.

എക്സ്

ലോക ടെസ്റ്റ് ചാംപ്യഷിപ്പിന്റെ ഒരു എഡിഷനില്‍ 1000 മുകളില്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളില്‍ ഒരാളും യശസ്വിയാണ്. രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മറ്റുള്ളവര്‍.

എക്സ്

നടപ്പ് സീസണില്‍ മൊത്തം ബാറ്റര്‍മാരുടെ പട്ടികയില്‍ യശസ്വി മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. 1398 റണ്‍സ്. ഇംഗ്ലണ്ടിന്റെ തന്നെ ബെന്‍ ഡുക്കറ്റാണ് രണ്ടാം സ്ഥാനത്ത്. 1028 റണ്‍സ്.

എക്സ്

371 റണ്‍സ് രണ്ട് ടെസ്റ്റില്‍ നിന്നു നേടിയാല്‍ റൂട്ടിനേയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരവും യുവ താരത്തിനുണ്ട്.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക