സമകാലിക മലയാളം ഡെസ്ക്
ഡിനാമോ സാഗ്രെബിനെതിരായ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ആദ്യ പോരില്‍ ബയേണ്‍ 9-2നു ജയിച്ചപ്പോള്‍ അതില്‍ 4 ഗോളുകളും നേടിയത് കെയ്ന്‍.
ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് താരമായി കെയ്ന്‍ മാറി. 45 കളിയില്‍ 33 ഗോളുകള്‍. റൂണിയുടെ 30 റെക്കോര്‍ഡ് പഴങ്കഥ.
ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ 4 ഗോളുകള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരം.
ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബിനല്ലാതെ ഹാട്രിക്ക് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരം.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒറ്റ മത്സരത്തില്‍ ഹാട്രിക്ക് പെനാല്‍റ്റികള്‍ നേടുന്ന ആദ്യ താരം.
ബയേണിനായി 50ാം മത്സരമാണ് ഡിനാമോയ്‌ക്കെതിരെ കളിച്ചത്. ഈ മത്സരത്തില്‍ ക്ലബിനായി തന്റെ 50, 51, 52, 53 ഗോളുകളും നേടി.
കരിയറിലെ 24ാം ഹാട്രിക്കായിരുന്നു താരം നേടിയത്. അഞ്ചാം തവണയാണ് തുടരെ ഹാട്രിക്ക് (ക്വാഡ്രബ്ള്‍) നേടുന്നത്.
ബയേണിനായി ഈ സീസണില്‍ 5 കളിയില്‍ 9 ഗോളുകളാണ് താരം നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക