സമകാലിക മലയാളം ഡെസ്ക്
ലോകത്തെ ഒന്നാകെ ആശങ്കയിലാക്കിയ മങ്കി പോക്സ് ആദ്യമായാണ് കേരളത്തിൽ സ്ഥിരീകരിക്കുന്നത്.
മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കു പകരുകയും പിന്നീട് ജനിതകവ്യതിയാനങ്ങൾ സംഭവിച്ച് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടർന്നുപിടിക്കുകയും ചെയ്യുന്ന ജന്തുജന്യരോഗമാണ് എം പോക്സ്.
മങ്കിപോക്‌സ് വൈറസാണ് ഇതിന് കാരണമാകുന്നത്. ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ട വസൂരി രോഗത്തിന് കാരണമായ വേരിയോള വൈറസ് അടങ്ങുന്ന പോക്‌സ് വൈറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസാണിത്.
എംപോക്സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയർന്നതുമായ ക്ലേഡ് 1, കോംഗോ ബേസിൻ വകഭേദമാണ് ഇപ്പോൾ ആശങ്കയാവുന്നത്.
രോഗലക്ഷണങ്ങൾക്ക് വസൂരിയോളം തീവ്രതയില്ല. പക്ഷേ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് രോഗലക്ഷണങ്ങൾക്ക് അടുത്ത സാമ്യമുണ്ട്.
ചർമത്തിൽ പ്രതൃക്ഷപ്പെടുന്ന 2-4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
കഴിഞ്ഞ മാസം എംപോക്സിനെ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക