ഓന്ത് മാത്രമല്ല, നിറം മാറുന്ന വേറെയും ജീവികളുണ്ട്

സമകാലിക മലയാളം ഡെസ്ക്

ജീവികളിലെ നിറം മാറൽ ശാസ്ത്രം ഒരു അതിശയം തന്നെയാണ്. ഓന്തുകളാണ് ഇത്തരത്തിൽ നമുക്ക് പരിചിതമായ ഒരു ജീവി. എന്നാൽ നിറം മാറാൻ കഴിവുള്ള വേറെയും ജീവികളുണ്ട്.

കടൽകുതിര

ചുറ്റുപാട് അനുസരിച്ച് നിറം മാറാനുള്ള കഴിവ് കടൽകുതിരകൾക്കുണ്ട്. ഇത് അവയെ ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ സഹായിക്കും.

മൗണ്ടൻ ഹെയർ

യൂറോപ്പിലും വടക്കൻ അമേരിക്കയിലും കണ്ടുവരുന്ന മുയലുകളാണിവ. ഇവയ്ക്ക് ഋതുക്കൾ മാറുന്നതനുസരിച്ച് നിറം മാറാനുള്ള കഴിവുണ്ട്.

​ഗോൾഡൻ ക്രാബ് സ്പൈഡർ

വടക്കൻ അമേരിക്കയിൽ കണ്ടുവരുന്ന ഒരിനം ചിലന്തിയാണിത്. ഇവയിൽ നിന്നു പുറപ്പെടുവിക്കുന്ന ഒരു തരം മഞ്ഞ നിറത്തിലുള്ള പി​ഗ്മെന്‍റ് അവയ്ക്ക് മഞ്ഞ നിറത്തിലേക്ക് മാറാൻ സഹായിക്കുന്നു. ഇത്തരത്തിലാണ് അവ ഇരയെ പിടിക്കുന്നത്.

കട്ടിൽഫിഷ്

'കടലിലെ ഓന്ത്' എന്നാണ് കട്ടിൽഫിഷ് അറിയപ്പെടുന്നത്. പെസഫിക് സമു​ദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഇവയ്ക്ക് ചുറ്റുപാടിന് അനുസരിച്ച് നിറം മാറാനുള്ള കഴിവുണ്ട്.

പെസഫിക് ട്രീ ഫ്രോ​ഗ്

അമേരിക്കൻ വനമേഖലയിൽ കാണപ്പെടുന്ന ഈ കുഞ്ഞൻ തവളകൾ പൊതുവെ പച്ച, ബ്രൗൺ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് വളരെ പെട്ടെന്ന് ലൈറ്റ് ഷേഡിൽ നിന്ന് ഡാർക്ക് ഷേഡിലേക്ക് നിറം മാറാൻ കഴിയും.

മിമിക് ഒക്റ്റോപ്പസ്

നിറം മാറാൻ വിദ​ഗ്ധനായ മറ്റൊരു കടൽ ജീവിയാണ് മിമിക് ഒക്റ്റോപ്പസ്. ഇവയ്ക്ക് നിറം മാറലിന് പുറമേ രൂപം മാറാനുള്ള കഴിവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക