മൈ​ഗ്രേൻ ഉള്ളവരാണോ? എങ്കിൽ ഇവയെ അകറ്റി നിർത്താം

സമകാലിക മലയാളം ഡെസ്ക്

നിരവധി ഘടകങ്ങള്‍ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യാം. ഇതില്‍ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെയെന്ന് നോക്കാം.

കഫീൻ

ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കുടിക്കുന്നതും പെട്ടെന്ന് പിൻവലിക്കുന്നതും മൈ​ഗ്രേൻ ട്രി​ഗർ ചെയ്യാൻ സാധ്യതയുണ്ട്.

അസ്പാർട്ടേം

ഭക്ഷണങ്ങളിൽ ഉപയോ​ഗിക്കുന്ന കൃത്രിമ മധുരമാണിത്. പ്രത്യേകിച്ച് പോഷകമൂല്യമൊന്നുമില്ലാത്ത ഇവയുടെ ഉപഭോ​ഗം ചിലരിൽ മൈ​ഗ്രേൻ ട്രി​ഗർ ചെയ്യാൻ കാരണമാകും.

റെഡ് വൈന്‍

മൈ​ഗ്രേൻ ട്രി​ഗർ ചെയ്യാൻ സാധ്യതയുള്ള മറ്റൊരു പൊതുവായ പാനീയമാണ് റെഡ് വൈന്‍. 2018-ൽ നടത്തിയ ഒരു പഠനത്തിൽ റെഡ് വൈൻ കുടിക്കുന്നത് മൈട്രേൻ ട്രി​ഗർ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള കഫീൻ, ബീറ്റാ-ഫിനൈലെതൈലാമൈൻ എന്ന സംയുക്തങ്ങൾ ചിലരിൽ മൈ​ഗ്രേൻ ട്രി​ഗർ ചെയ്യാം.

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ ചിലരിൽ മൈ​ഗ്രേൻ ട്രി​ഗർ ചെയ്യാൻ കാരണമാകും. ഇവയിൽ അടങ്ങിയിരിക്കുന്ന തൈരാമിൻ എന്ന സംയുക്തമാണ് ഇതിന് കാരണം.

തണുത്ത ഭക്ഷണങ്ങൾ

തണുത്ത് ഉറഞ്ഞ ഭക്ഷണങ്ങൾ ചിലരിൽ തലവേദന ഉണ്ടാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക