പതിനായിരം രൂപ വീതം നിക്ഷേപിക്കാന്‍ തയ്യാറാണോ?, കുട്ടി കോടീശ്വരനാകുന്നത് കാണാം; എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി ആരംഭിച്ചു. ജൂലൈ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്

പ്രതീകാത്മക ചിത്രം

കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് റെഗുലര്‍ എന്‍പിഎസ് അക്കൗണ്ട് ആയി മാറും.

പ്രതീകാത്മക ചിത്രം

18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് ഇഷ്ടമുള്ള നിക്ഷേപ പദ്ധതി തെരഞ്ഞെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കലിന് നേരത്തെ തന്നെ സേവിംഗ്സ് ആരംഭിക്കാന്‍ സഹായിക്കുന്നു.

ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നത് കൊണ്ട് ഭാവിയില്‍ വലിയ തോതില്‍ സമ്പാദിക്കാന്‍ സഹായിക്കുന്നു. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ച് നികുതി ഇളവിന് പ്രയോജനപ്പെടുത്താം

പ്രതീകാത്മക ചിത്രം

റിസ്‌ക് എടുക്കാനുള്ള കഴിവ് അനുസരിച്ച് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് നിക്ഷേപത്തിന് സുരക്ഷിതത്വം ഉണ്ട്.

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ പൗരനും എന്‍ആര്‍ഐ രക്ഷിതാക്കള്‍ക്കും മക്കളുടെ പേരില്‍ ഇതില്‍ ചേരാവുന്നതാണ്. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്.

പ്രതീകാത്മക ചിത്രം

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.ഓഹരി, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തുടങ്ങിയവയില്‍ ഏതിലും നിക്ഷേപം നടത്താവുന്നതാണ്.

പ്രതീകാത്മക ചിത്രം

ഓഹരിയില്‍ നിക്ഷേപിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം റിട്ടേണ്‍ കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും നഷ്ടസാധ്യതയും നിലനില്‍ക്കുന്നു. ആയിരം രൂപ ഉണ്ടെങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം

ഉദാഹരണമായി മാതാപിതാക്കള്‍ വര്‍ഷം പതിനായിരം രൂപ വീതം 18 വര്‍ഷത്തേയ്ക്ക് അടക്കുകയാണെങ്കില്‍, 10 ശതമാനം റിട്ടേണ്‍ കിട്ടുന്ന പക്ഷം നിക്ഷേപം ഏകദേശം അഞ്ചുലക്ഷമായി ഉയരും.60 വയസ്സ് തികയുന്നത് വരെ നിക്ഷേപം തുടരുകയാണെങ്കില്‍ നിക്ഷേപം 2.75 കോടിയായി ഉയരാം. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന തുകയില്‍ ഉണ്ടാവുന്ന വ്യത്യാസം അനുസരിച്ച് ഇതില്‍ മാറ്റം വരാം.

പ്രതീകാത്മക ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക