'ബോളീവുഡ് നടിയാകണം'; മിസ് ഇന്ത്യ വേള്‍ഡ്‌വൈഡ് കിരീടം ചൂടി ധ്രുവി പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ഈ വര്‍ഷത്തെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം ചൂടി യുഎസിലെ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ഥിനി ധ്രുവി പട്ടേല്‍.

ന്യൂജഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024-ലെ മിസ് ഇന്ത്യ വേള്‍ഡ് കിരീടം അണിയിച്ചത്.

തനിക്ക് ബോളിവുഡ് നടിയാകണമെന്നാണ് ആഗ്രഹമെന്ന് ധ്രുവി പറയുന്നു

1993 മുതല്‍ തുടങ്ങിയ ഈ സൗന്ദര്യ മത്സരം ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.

അഭിനയത്തോടാണ് തനിക്ക് ഏറെ താല്‍പ്പര്യമെന്ന് ധ്രുവി പറയുന്നു

ഈ കിരീടം അമൂല്യമായ ബഹുമതിയാണെന്നും തന്റെ പൈതൃകത്തേയും മൂല്യങ്ങളേയും ആഗോള തലത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ധ്രുവി പ്രതികരിച്ചു.

സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ ഹക്ക്, നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക