സമകാലിക മലയാളം ഡെസ്ക്
ഒപ്റ്റിക് നാഡികള്‍ തകരാറിലായി കാഴ്ച നഷ്ടമായവര്‍ക്ക് ന്യൂറാലിങ്കിന്റെ 'ബ്ലൈന്‍ഡ് സൈറ്റ്' ഉപകരണം കാഴ്ച നല്‍കുമെന്നാണ് അവകാശ വാദം
സാങ്കേതിക വിദ്യയ്ക്ക് എഫ്ഡിഎയുടെ അനുമതി ലഭിച്ചെന്നും മസ്‌ക്
ദൃശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്യല്‍ കോര്‍ട്ടെക്‌സിന് കേടുപാട് പറ്റിയിട്ടില്ലെങ്കില്‍ ജന്മനാ അന്ധതയുള്ളവര്‍ക്കും കാഴ്ച അനുഭവിക്കാന്‍ സാധിക്കും
തുടക്കത്തില്‍ പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ച
ഭാവിയില്‍ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് റഡാര്‍ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാള്‍ വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് അവകാശ വാദം
എഫ്ഡിഎയില്‍ നിന്നുള്ള 'ബ്രേക്ക് ത്രൂ ഡിവൈസ്' പദവിയും ന്യൂറാലിങ്കിന്റെ 'ബ്ലൈന്‍ഡ് സൈറ്റി'ന് ലഭിച്ചു
ചിന്തകളിലൂടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷണ ഘട്ടത്തിലാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക