ഇമ്മിണി കുഞ്ഞൻ, ​ഗുണത്തിൽ തലവൻ

സമകാലിക മലയാളം ഡെസ്ക്

ന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയ ചെറു നാരങ്ങയ്ക്ക് ദഹനം മുതൽ രോ​ഗ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താൻ സാധിക്കും. ശരീരത്തിലെ നിർജ്ജലീകരണം, പോഷകങ്ങൾ ആ​ഗിരണം ചെയ്യാനും വിഷവസ്തുക്കൾ പുറന്തള്ളാനും ചെറു നാരങ്ങളുടെ ​ഗുണങ്ങൾ സഹായിക്കും.

വിറ്റാമിൻ സി

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ജലദോഷം, പനി തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ഒരു ആന്റി-ഓക്സിഡന്റ് ആണ്. കൂടാതെ ചർമത്തിലെ ടിഷ്യു നശിക്കുന്നതിൽ നിന്ന് തടയാനും കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമം യുവത്വമുള്ളതാക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തും

നാരങ്ങ നീര് ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ദഹനം സു​ഗമമാക്കാൻ സഹായിക്കുകയും ചെയ്യും. അസിഡിറ്റി സ്വഭാവമുള്ള ഭക്ഷണം കഴിച്ച ശേഷം നാരങ്ങ നീര് അല‍പം കഴിക്കുന്നത് ഇതെ തുടർന്നുണ്ടാകുന്ന ദഹനക്കേട്, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ

നാരുകൾ കൂടുതലും കലോറി കുറഞ്ഞതുമാണ് നാരങ്ങ. നാരങ്ങ വെള്ളം കുടിക്കുന്നത് ദീർഘനേരം സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും.

നിർജ്ജലീകരണം തടയും

നാരങ്ങാ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ഊർജ നില മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോ​ഗ്യം

ചെറുനാരങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

വൃക്കയുടെ ആരോ​ഗ്യം

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൂത്രത്തിലെ സിട്രോറ്റിന്റെ അളവ് വർധിപ്പിക്കും. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. പതിവായി നാരങ്ങ വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക