സമകാലിക മലയാളം ഡെസ്ക്
കവിയൂര്‍ പൊന്നമ്മ മുഖത്തിനൊപ്പം മലയാളികളുടെ മനസില്‍ തെളിയുന്നത് മോഹന്‍ലാലിന്റെ കൂടി മുഖമാണ്.
പലര്‍ക്കും കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന്റെ സ്വന്തം അമ്മയാണ്.
50 ല്‍ അധികം സിനിമകളിലാണ് മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.
പല സൂപ്പര്‍താരങ്ങളുടേയും അമ്മയായിട്ടുണ്ടെങ്കിലും കവിയൂര്‍ പൊന്നമ്മയ്ക്ക് എന്നും ഇഷ്ടം മോഹന്‍ലാലിന്റെ അമ്മയാകാനായിരുന്നു.
മോഹന്‍ലാലിലെ പൊന്നമ്മ ആദ്യം കാണുന്നത് 23 വയസിലായിരുന്നു. വലിയ വികൃതിയായിരുന്നു. അതാണ് ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാന്‍ കാരണം എന്നാണ് നടി പറഞ്ഞിട്ടുള്ളത്.
മോഹന്‍ലാലും പല വേദിയിലും പൊന്നമ്മയോടുള്ള സ്‌നേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സ്വന്തം അമ്മയെ പോലെയാണ് എന്നാണ് താരം പറയാറുള്ളത്.
കിരീടം, വന്ദനം, ഇരുപതാം നൂറ്റാണ്ട്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, മിസ്റ്റര്‍ ബ്രഹ്മചാരി, വടക്കുംനാഥന്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക