സമകാലിക മലയാളം ഡെസ്ക്
നിശബ്ദ കൊലയാളി എന്നാണ് സോഡിയത്തെ ആരോഗ്യ വിദഗ്ധര്‍ വിളിക്കുന്നത്. ശരീരത്തിൽ സോഡിയത്തിന്റെ അളവു കൂടുന്നത് രക്ത സമ്മർദം വർധിക്കാനുള്ള ഒരു പ്രധാന ഘടകമാണ്. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ സോഡിയം കുറവും പൊട്ടാസ്യത്തിന്റെ അളവു കൂടുതലുമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നട്‌സ്
ഹൃദയത്തിന്റെ ആരോഗ്യ മെച്ചപ്പെടുത്തുന്നതിന് നട്‌സ് ഒരു മികച്ച സ്‌നാക് ആണ്. കാരണം ഇവയില്‍ സോഡിയം തീരെ അടങ്ങിയിട്ടില്ല. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ സഹായിക്കും.
വാഴപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴത്തില്‍ ഹൃദയത്തിന് ദോഷം ചെയ്യുന്ന സോഡിയം അടങ്ങിയിട്ടില്ല. കൂടാതെ ഇവയില്‍ ആരോഗ്യകരമായ നാരുകളും അടങ്ങിയിട്ടുണ്ട്.
യോഗാട്ട്
യോഗാട്ടില്‍ സോഡിയത്തിന്റെ അളവും കുറവും കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ഓട്സ്
ഓട്‌സില്‍ സോഡിയത്തിന്റെ അളവു കുറവാണ്. കൂടാതെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക