പ്രതിരോധ ശേഷി വർധിപ്പിക്കും സൂപ്പർ ഫുഡ്സ്

സമകാലിക മലയാളം ഡെസ്ക്

ബെറികൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള ബെറികളിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും ഉൽപാദനവും വർധിപ്പിച്ച് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മികച്ച ആന്റി-ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അണുബാധകളെ തടയാനും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വർധിപ്പിക്കുകയും ശരീരവീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ അലിസിൻ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. അങ്ങനെ ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്ന് വീണ്ടെടുക്കാനും സഹായിക്കുന്നു.

ചീര

നിരവധി പോഷകങ്ങൾ അടങ്ങിയ ചീരയിൽ വിറ്റാമിൻ സി, എ, ഇ കൂടാതെ ഫോളേറ്റിന്റെ ആന്റി-ഓക്സിഡന്റുകളുടെയും കലവറയാണ്. ഇത് രോഗപ്രതിരോധ കോശങ്ങളുടെ ഉൽപാദനവും പ്രവർത്തനവും വർധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഇഞ്ചി

ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങൾ അടങ്ങിയ ഇഞ്ചി രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരവീക്കം കുറയ്ക്കുകയും രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. അണുബാധ തടയാനും ഇഞ്ചിൽ ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്.

തൈര്

കുടലിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്ന ബാക്ടീരിയകളുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കാൻ പ്രോബയോട്ടിക് ഭക്ഷണമായ തൈരിന് കഴിയും. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

നട്‌സും വിത്തുകളും

പോഷകങ്ങളുടെ പവർ ഹൗസ് ആണ് നട്സും വിത്തുകളും. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ രോ​ഗപ്രതിരോധ ശേഷി ശക്തപ്പെടുത്താനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.