സ്വര്‍ണവില പുതിയ ഉയരത്തില്‍; നാള്‍വഴി

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.

ഫയൽ

മാര്‍ച്ചിലാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്.

ഫയൽ

തൊട്ടടുത്ത മാസമായ ഏപ്രിലില്‍ 51,000 മറികടന്നും കുതിച്ചു.

ഏപ്രിലില്‍ തന്നെ 52,000 മറികടക്കുന്നതിനും സാക്ഷിയായി.

-

ഏറ്റവും വലിയ കുതിപ്പ് ഉണ്ടായ ഏപ്രിലില്‍ തന്നെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 53,000, 54000 എന്നി നാഴികക്കല്ലുകളും പിന്നിട്ടു

മെയ് 20ന് ആണ് ആദ്യമായി സ്വര്‍ണവില 55000 കടന്നത്. 55,120 രൂപയായാണ് സ്വര്‍ണവില അന്ന് ഉയര്‍ന്നത്.

2020 ജൂലൈയിലാണ് സ്വര്‍ണവില 40,000 കടന്നത്.

2020 ജനുവരിയിലാണ് സ്വര്‍ണവില 30,000 കടന്ന് മുന്നേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക