സ്ട്രെസ് കാരണം ഉറങ്ങാൻ കഴിയുന്നില്ലേ? താമര ഇല ചായ ഒന്ന് പരീക്ഷിച്ചു നോക്കാം

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് താമര ഇല ചായ. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഔഷധമായും ഇത് ഉപയോഗിക്കാറുണ്ട്.

ആന്‍റി-ഓക്സിഡന്‍റ്

താമര ഇലയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും അതുവഴി ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍

താമര ഇലയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാവിറ്റി അടക്കമുള്ള ദന്ത പ്രശ്‌നങ്ങള്‍ ചെറിക്കാന്‍ സഹായിക്കും.

ആന്‍റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

താമരയിലയിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യും. ഇത് പ്രമേഹം അടക്കുമുള്ളവ കുറയ്ക്കും.

ദഹനം മെച്ചപ്പെടുത്തും

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

ശരീരഭാരം

ശരീരത്തിലെ ഫാറ്റ് മെറ്റബോളിസത്തെ സ്വാധീനിക്കാനും ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ നീക്കാനും താമര ഇല ചായ കുടിക്കുന്നത് നല്ലതാണ്.

സ്‌ട്രെസ് കുറയ്ക്കാന്‍

താമരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍, ഫ്ലവനോയിഡുകള്‍, പോളിഫിനോളുകള്‍ മാനസികമായ വിശ്രമം നല്‍കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കും. കൂടാതെ താമര ചായ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക