റൊണാള്‍ഡോ റെക്കോര്‍ഡില്‍ ഹാളണ്ടും!

സമകാലിക മലയാളം ഡെസ്ക്

ഒരു ക്ലബിനായി അതിവേഗം 100 ഗോളുകള്‍ നേടുന്ന റെക്കോര്‍ഡാണ് ഹാളണ്ടും സ്വന്തമാക്കിയത്.

എര്‍ലിങ് ഹാളണ്ട് | എക്സ്

105 മത്സരങ്ങളില്‍ നിന്നു താരം മാഞ്ചസ്റ്റര്‍ സിറ്റിക്കായി 100 ഗോളുകള്‍ തികച്ചു.

റയല്‍ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 105 കളിയില്‍ 100 ഗോളുകളടിച്ചാണ് റൊണാള്‍ഡോ റെക്കോര്‍ഡില്‍ ആദ്യം പേര് ചേര്‍ത്തത്.

ആഴ്‌സണലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ 9ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പം ഹാളണ്ടും എത്തിയത്.

സിറ്റിക്കായി 100 ഗോളുകള്‍ നേടുന്ന 19ാം താരമാണ് ഹാളണ്ട്. 2022ല്‍ സിറ്റിയിലെത്തിയ ഹാളണ്ട് ആ സീസണില്‍ മാത്രം ടീമിനായി 52 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ലൂയീസ് സുവാരസാണ് റെക്കോര്‍ഡില്‍ ഇരുവര്‍ക്കും തൊട്ടുപിന്നിലുള്ളത്. താരം ബാഴ്‌സലോണോയ്ക്കായി 120 കളിയില്‍ നിന്നു 100 ഗോളുകള്‍ നേടി.

സ്ലാട്ടന്‍ ഇബ്രാഹിമോവിചാണ് പട്ടികയില്‍ പിന്നീട് വരുന്നത്. താരം പിഎസ്ജിക്കായി 124 കളിയില്‍ നിന്നു 100 ഗോളകള്‍ അടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക