സമകാലിക മലയാളം ഡെസ്ക്
വേട്ടയ്യനിലെ മനസിലായോ ഗാനത്തിലൂടെ തരംഗം തീര്‍ക്കുകയാണ് മഞ്ജു വാര്യര്‍.
ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായാണ് മഞ്ജു എത്തുന്നത്.
ഇപ്പോള്‍ വേട്ടയ്യന്‍ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലിയായിരുന്നു മഞ്ജുവിന്റെ വേഷം
ബോര്‍ഡറില്‍ പച്ചയും ഗോള്‍ഡന്‍ വര്‍ക്കും വരുന്ന അനാര്‍ക്കലിയില്‍ താരം അതിമനോഹരിയായിരുന്നു.
ഫുള്‍ കൈയില്‍ വരുന്ന വേഷത്തിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറാണ് താരം അണിഞ്ഞത്. പച്ച കല്ല് പതിച്ച കമ്മലും വേഷത്തിന് ഇണങ്ങുന്നതായിരുന്നു.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഓഡിയോ ലോഞ്ചിലെ മഞ്ജുവിന്റെ മനസിലായോ ഡാന്‍സാണ്.
കൂളിങ് ഗ്ലാസ് ധരിച്ച് ചിത്രത്തിലെ മറ്റ് നടിമാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമായിരുന്നു ഡാന്‍സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക