സമകാലിക മലയാളം ഡെസ്ക്
തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആറു ട്രെയിന്‍ റൂട്ടുകളുടെ പട്ടിക എക്‌സിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചത്.
ഗുജറാത്തിലെ കച്ചിലൂടെയുള്ള ട്രെയിന്‍ യാത്രയാണ് മന്ത്രിയുടെ പട്ടികയില്‍ ആദ്യം ഇടംപിടിച്ചത്. മരുഭൂമിയൂടെയും വെളുത്ത മണലിന്റെയും വര്‍ണ്ണങ്ങള്‍ ചാലിച്ചുള്ള പശ്ചാത്തലത്തിലുള്ള ട്രെയിന്‍ യാത്ര മനോഹരമാണെന്നാണ് അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്.
നീലഗിരി മൗണ്ടന്‍ റെയില്‍വേയാണ് രണ്ടാം സ്ഥാനത്ത്. ഇത് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്
ജമ്മു കശ്മീരിലെ ബനിഹാള്‍ മുതല്‍ ബദ്ഗാം വരെയുള്ള മഞ്ഞുമൂടിയ താഴ്‌വരയിലൂടെയുള്ള യാത്രയെ മനോഹരമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ഗോവയിലെ ദൂത് സാഗര്‍ വെള്ളച്ചാട്ടമാണ് നാലാം സ്ഥാനത്ത്. മല മുകളില്‍ നിന്ന് ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന്റെ ട്രെയിനില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്.
തിരുവനന്തപുരം കാപ്പില്‍ ആണ് അഞ്ചാം സ്ഥാനത്ത്. കേര വൃക്ഷങ്ങളുടെയും ശാന്തമായ തീരങ്ങളിലൂടെയുമുള്ള ട്രെയിന്‍ യാത്ര പ്രത്യേക അനുഭൂതി സമ്മാനിക്കുന്നതാണ്
കല്‍ക്ക-ഷിംല - ഹിമാലയന്‍ യാത്രയാണ് ആറാം സ്ഥാനത്ത്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ടോയ് ട്രെയിന്‍ സര്‍വീസ് ആണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക