പ്രായത്തിന് റിവേഴ്‌സ് ഗിയര്‍ ഇടാം

സമകാലിക മലയാളം ഡെസ്ക്

ബ്ലൂബെറി

ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ എന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ ചര്‍മം പ്രായമാകുന്ന പ്രക്രിയയുടെ വേഗത കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജെന്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കും ഇത് ചര്‍മത്തിന്റെ സ്വാഭാവിക ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യും.

അവോക്കാഡോ

അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളങ്ങാനും സഹായിക്കും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കരോറ്റിനോയിഡുകള്‍ ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനൊപ്പം വീക്കവും കുറയ്ക്കുന്നു. ഇതിലൂടെ ചര്‍മം പ്രായമാകുന്നത് തടയാന്‍ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡുകള്‍ രക്തയോട്ടം വര്‍ധിപ്പിക്കാനും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കൂടാകതെ ഇവ സൂര്യപ്രകാശത്തില്‍ നിന്ന് ഉണ്ടാകുന്ന യുവി കിരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമൃദ്ധമാണ് നട്‌സ്. ഇവ ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം ചര്‍മത്തിലെ കൊളാജെന്‍ ഉല്‍പാദം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മം യുവത്വത്തോടെ നിര്‍ത്തും. കൂടാതെ തക്കാളിയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ചീര

വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ കോശങ്ങളുടെ തകര്‍ച്ച പരിഹരിക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക